Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Victory

സ്‌പെയിനിന്‍റെ വിജയത്തിന് പിന്നാലെ വാമിൻ യമാലിന്‍റെ ആഡംബരവസതിയിൽ വൻ കവർച്ചാശ്രമം

ബാ​​​ഴ്‌​​​സ​​​ലോ​​​ണ: ലോ​​​ക​​​ക​​​പ്പി​​​ൽ ഫ്രാ​​​ൻ​​​സി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ച് സ്‌​​​പെ​​​യി​​​ൻ ഫൈ​​​ന​​​ലി​​​ലേ​​​ക്ക് മു​​​ന്നേ​​​റി​​​യ​​​തി​​​ന് തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ സൂ​​​പ്പ​​​ർ​​​താ​​​രം ലാ​​​മി​​​ൻ യ​​​മാ​​​ലി​​​ന്‍റെ ആ​​​ഡം​​​ബ​​​ര വ​​​സ​​​തി​​​യി​​​ൽ ക​​​വ​​​ർ​​​ച്ചാ​​​ശ്ര​​​മം.

ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യു​​​ടെ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​മാ​​​യ എ​​​സ്പ്ലു​​​ഗ​​​ഡ് ഡി​​​യോ​​​ബ്രി​​​ഗേ​​​റ്റി​​​ലു​​​ള്ള യ​​​മാ​​​ലി​​​ന്‍റെ വീ​​​ട്ടി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് മോ​​​ഷ​​​ണ​​​ശ്ര​​​മം ന​​ട​​ന്ന​​ത്.

മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ച ര​​​ണ്ടു​​​പേ​​​ർ വീ​​​ടി​​​ന്‍റെ ചു​​​റ്റു​​​മ​​​തി​​​ൽ ചാ​​​ടി അ​​​ക​​​ത്തു​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് സി​​​സി​​​ടി​​​വി​​​യി​​​ലൂ​​​ടെ സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് ​മോ​​​ഷ​​​ണം ത​​​ട​​​യാ​​​നാ​​​യ​​​ത്. സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​രെ ക​​​ണ്ട​​​തോ​​​ടെ മോ​​​ഷ്ടാ​​​ക്ക​​​ൾ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​വ​​​ർ​​​ക്ക് വീ​​​ടി​​​നു​​​ള്ളി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഏ​​​ക​​​ദേ​​​ശം നൂ​​​റു​​​കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​താ​​​ണ് യ​​​മാ​​​ലി​​​ന്‍റെ ഈ ​​​ആ​​​ഡം​​​ബ​​​ര​​​വ​​​സ​​​തി.

Kerala

ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നു മന്ത്രി സജി ചെറിയാൻ

ചെ​ങ്ങ​ന്നൂ​ർ: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​തി​നൊ​ന്നി​ലെ കൊ​ഴു​വ​ല്ലൂ​ർ സി​എം​എ​സ് എ​ൽ​പി​എ​സി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

രാ​വി​ലെ 8.30-ന് ​ഭാ​ര്യ​യ്ക്കൊ​പ്പ​മെ​ത്തി​യാ​ണ് അ​ദ്ദേ​ഹം വോ​ട്ട് ചെ​യ്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ള​ക്കു​ഴ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യും സ​ഹോ​ദ​ര​ന്‍റെ മ​ക​നു​മാ​യ നി​തി​ൻ ചെ​റി​യാ​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി, ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം ഉ​ണ്ടാ​കു​മെ​ന്നും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

30 വ​ർ​ഷ​മാ​യി എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് മു​ള​ക്കു​ഴ. തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച വി​ജ​യം ഉ​ണ്ടാ​കു​മെ​ന്നും ഉ​റ​പ്പാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ വ​ള​രെ അ​നു​കൂ​ല​മാ​ണ് - അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ മു​ന്ന​ണി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​ങ്ങ​ൾ വ​ള​രെ​യ​ധി​കം അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല വി​ഷ​യം തി​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ശ്വാ​സ സ​മൂ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന്‍റെ എ​ല്ലാ അ​ർ​ഥ​ത്തി​ലും ഗൗ​ര​വ​ത്തി​ലു​മാ​ണ് കോ​ട​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ആ​ശ​ങ്ക​യു​ടെ കാ​ര്യ​മി​ല്ല.

സി​നി​മാ കേ​സി​ലെ പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ടി​നെ ഒ​രു വി​ഭാ​ഗം ശ​രി​വ​യ്ക്കു​ന്നു​ണ്ട്. അ​തി​ജീ​വി​ത​യ്ക്ക് ആ​ദ്യ​ഭാ​ഗ​ത്തു​ത​ന്നെ നീ​തി കി​ട്ടി. ര​ണ്ടാ​മ​തു​ള്ള​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. ഏ​തെ​ങ്കി​ലും ഒ​രാ​ളെ കു​റ്റ​വാ​ളി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടി​ല്ല. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി​യി​ലു​ള്ള കാ​ര്യ​മാ​ണ്.

കോ​ട​തി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്ന് പേ​രെ വെ​റു​തെ​വി​ട്ട​ത്. സ്വാ​ഭാ​വി​ക​മാ​യും ഈ ​വി​ഷ​യ​ത്തി​ൽ ഗ​വ​ൺ​മെ​ന്‍റ് ഒ​രു തീ​രു​മാ​ന​മെ​ടു​ക്കും. അ​പ്പീ​ലി​നു പോ​കും. ഹൈ​ക്കോ​ട​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്-​മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up